¡Sorpréndeme!

Rahul Gandhi | ഇന്ദിരാഗാന്ധിയെ നരേന്ദ്രമോദിയുമായി താരതമ്യം ചെയ്യരുതെന്ന് രാഹുൽ ഗാന്ധി

2019-02-05 28 Dailymotion

തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെ നരേന്ദ്രമോദിയുമായി താരതമ്യം ചെയ്യരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.അത് തൻറെ മുത്തശ്ശിയായ ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യമാണ്.സ്നേഹവും മമതയും നിറഞ്ഞ തീരുമാനങ്ങളായിരുന്നു തന്റെ മുത്തശ്ശിയുടെത്. ജനങ്ങളെ ഒരുക്കാനായിരുന്നു ഇന്ദിരാജി ശ്രമിച്ചത്.എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനങ്ങൾ കോപത്താൽ ഉള്ളതാണെന്നും ഇത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.പാവങ്ങളോടും ദുർബലരോടും മോദിക്ക് ഒരു സഹാനുഭൂതിയുമില്ല എന്നും ബ്രിട്ടീഷുകാരുടെ വിശ്വാസം പോലെ താനാണ് ഇന്ത്യയുടെ ഭഗവാൻ എന്നാണ് മോദി വിശ്വസിക്കുന്നതെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തുകയും ചെയ്തു.